UPDATES

സിനിമാ വാര്‍ത്തകള്‍

‘മോശമായ രീതിയില്‍ തന്നെ സമീപിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്’; സമീറ റെഡി പറയുന്നു

മോശമായ രീതിയില്‍ തന്നെ സമീപിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഗ്ലാമര്‍ വസ്തുക്കള്‍ എന്നതിലുപരിയായി സ്ത്രീകളെ കാണണം

വരണം ആയിരം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയായ നടിയാണ് സമീറ റെഡ്‌ഡി. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന താരം ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

ആദ്യപ്രസവത്തിന് പിന്നാലെ ശരീരം വണ്ണം വച്ചപ്പോള്‍ ഉണ്ടായ കളിയാക്കലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സമീറ നേരത്തെ വെളിപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സമീറ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.

സ്ത്രീകളില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നതില്‍ മാറ്റമുണ്ടാകണമെന്നായിരുന്നു സിനിമാ മേഖലയില്‍ എന്തുമാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് സമീറയുടെ മറുപടി. മോശമായ രീതിയില്‍ തന്നെ സമീപിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഗ്ലാമര്‍ വസ്തുക്കള്‍ എന്നതിലുപരിയായി സ്ത്രീകളെ കാണണം. എന്നാല്‍ മാറ്റം ഉണ്ടാകാന്‍ ഒത്തിരി സമയം എടുക്കുമെന്ന് അറിയാമെന്നും സമീറ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍