UPDATES

സിനിമാ വാര്‍ത്തകള്‍

‘നിന്നെ വളരെ കംഫർട്ടായി നിർത്തിക്കോണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്’; ഷൂട്ട് തുടങ്ങിയപ്പോൾതന്നെ ബിജു മേനോൻ സംയുക്തയെ വിളിച്ചു തന്നിരുന്നുവെന്ന് സംവൃത സുനിൽ

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്

ആറു വർഷത്തെ ഇടവേളക്ക് ശേഷം സംവൃത സുനിൽ വീണ്ടും തിരിച്ചെത്തുകയാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ബിജു മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ഓരോ ഘട്ടങ്ങളിലും ബിജു മേനോൻ തനിക്ക് വളരെ ഏറെ പിന്തുണ നൽകിയിരുന്നു എന്ന് പറയുകയാണ് സംവൃത. ഷൂട്ട് തുടങ്ങിയപ്പോൾതന്നെ സംയുക്തച്ചേച്ചിയെ വിളിച്ചു തന്നിരുന്നു എന്നും
സംയുക്തച്ചേച്ചിയും വലിയ പിന്തുണയാണ് നൽകിയതെന്നും താരം പറയുന്നു മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘നേരത്തേ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാകുന്നത് ആദ്യമാണ്. സിനിമയുടെ ക്ലൈമാക്സിൽ ബിജുച്ചേട്ടന്റെ സഹായം പ്രത്യേകം പറയേണ്ടതാണ്. വ്യക്തിപരമായും വളരെ ഹെൽപ് ഫുൾ ആയിരുന്നു. ഷൂട്ട് തുടങ്ങിയപ്പോൾതന്നെ സംയുക്തച്ചേച്ചിയെ വിളിച്ചു തന്നിരുന്നു. ‘‘നിന്നെ വളരെ കംഫർട്ടായി നിർത്തിക്കോണമെന്ന് ഞാൻ ബിജുവിനോട് പറഞ്ഞിട്ടുണ്ട്; നിനക്ക് എന്ത് ആവശ്യമുണ്ടേലും ബിജുനോട് പറഞ്ഞാൽ മതി’’ എന്നൊക്കെ ചേച്ചി പറഞ്ഞിരുന്നു. പിന്നെ ഷൂട്ടില്ലാത്ത സമയങ്ങളിൽ ഞങ്ങൾക്ക് പറയാൻ ഇഷ്ടംപോലെ കുടുംബകാര്യങ്ങൾ ഉണ്ടായിരുന്നു’- സംവൃത സുനിൽ പറയുന്നു.

ഷൂട്ടിംഗ് തുടങ്ങി 15 ദിവസങ്ങൾക്ക് ശേഷമാണു സിനിമയിൽ ജോയിൻ ചെയ്തതെന്നും അപ്പോഴേക്കും മറ്റുള്ളവരെല്ലാം കഥയുമായും കഥാപാത്രങ്ങളുമായും പൊരുത്തപ്പെട്ടിരുന്നെന്നും സംവൃത പറയുന്നു. കൂടാതെ ബിജുച്ചേട്ടനെ കണ്ടപ്പോൾ, ഒരു എക്സ്പേർട്ട് വാർക്കപ്പണിക്കാരനാണെന്നുതന്നെ തോന്നി,അവർക്കിടയിൽ എന്റെ അഭിനയം ശരിയാകുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. എന്നാൽ ലൊക്കേഷനിൽ എനിക്കു കിട്ടിയ സ്വീകരണം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും സംവൃത കൂട്ടി ചേർത്തു.

READ MORE:
പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍