UPDATES

സിനിമാ വാര്‍ത്തകള്‍

സനല്‍കുമാര്‍ ശശിധരന്റെ ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍; ‘കയറ്റം’ ഹിമാലയത്തില്‍ ചിത്രീകരണം പുരോഗമിക്കുന്നു

ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്

സനല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കയറ്റ’ത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയുന്ന ചിത്രമാണിത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജു വാര്യർക്കും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഹിമാലയത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.

സനൽ കുമാർ ശശിധരന്റെ ഒടുവിൽ പുറത്തിറങ്ങിയ ‘ചോല’യിലൂടെ പ്രത്യേക ജൂറി പരാമർശം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍