UPDATES

സിനിമാ വാര്‍ത്തകള്‍

സഞ്ജയ് ദത്ത് ചിത്രം ‘ബാബ’ ഗോൾഡൻ ഗ്ലോബിൽ പ്രദർശിപ്പിക്കും

സഞ്ജയ് ദത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച മറാത്തി ചിത്രമാണ് ബാബ

മറാത്തി ചിത്രം ബാബ ഗോൾഡൻ ഗ്ലോബിൽ പ്രദർശിപ്പിക്കും. സഞ്ജയ് ദത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച മറാത്തി ചിത്രമാണ് ബാബ. ഓഗസ്റ്റ് 2 ന് തീയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു പാവപ്പെട്ട മറാത്തി കുടുംബത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപക് ഡോബ്രി നായകനാകുന്ന ചിത്രം പ്രശസ്തമായ ഗോൾഡൻ ഗ്ലോബ്സ് 2020 ൽ ആണ് പ്രദർശിപ്പിക്കുക. വിദേശ ഭാഷ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ ആണ് ‘ബാബ’ പ്രദർശിപ്പിക്കുക.


രാജ് ആർന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നന്ദിത പട്കർ, അഭിജിത് ഖണ്ട്കേക്കർ, സ്പ്രാഹ ജോഷി, ചിത്തരഞ്ജൻ ഗിരി, ജയവന്ത് വാഡ്കർ, ശൈലേഷ് ഡാറ്റാർ, ജയന്ത് ഗഡേക്കർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രാദേശിക സിനിമകാൾക്കൊപ്പം , മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളും നിർമ്മിക്കുവാനാണ് സഞ്ജയ് ദത്ത് പ്രൊഡക്ഷൻസ് ലക്ഷ്യമിടുന്നത്. ഒരു പഞ്ചാബി ചിത്രവും രണ്ട് ബോളിവുഡ് സിനിമകളും ഉൾപ്പടെ മൂന്ന് ചിത്രങ്ങളാണ് നിലവിൽ സഞ്ജയ് ദത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍