UPDATES

സിനിമാ വാര്‍ത്തകള്‍

28 വർഷങ്ങൾക്ക് ശേഷം തലൈവർക്കൊപ്പം സന്തോഷ് ശിവൻ

1991 ൽ പുറത്തിറങ്ങിയ ദളപതിയിലാണ് ഇരുവരേയും അവസാനമായി ഒന്നിച്ചെത്തിയത്

നീണ്ട 28 വർഷങ്ങൾക്ക് ശേഷം സന്തോഷ് ശിവനും രജനി കാന്തും ഒന്നിക്കുന്നു. 1991 ൽ പുറത്തിറങ്ങിയ ദളപതിയിലാണ് ഇരുവരേയും അവസാനമായി ഒന്നിച്ചെത്തിയത്. എ.ആർ മുരുഗദോസ് ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ദളപതിക്ക്‌ ശേഷം വീണ്ടും രജനിക്കൊപ്പം എത്തുന്നു എന്ന വാർത്ത സന്തോഷ് ശിവൻ തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കു വെച്ചത്. ഒരു മാസ്സ് രജനി പടം ആയിരിക്കും ഇതെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ.

അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ അടുത്ത ചിത്രം ജാക്ക് ആൻഡ് ജില്ലിന്റെ അണിയറയിലാണ്. മഞ്ജു വാര്യരും, കാളിദാസ് ജയറാമുമാണ് മുഖ്യ കഥാപാത്രങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍