UPDATES

സിനിമാ വാര്‍ത്തകള്‍

‘വാസ്തവവിരുദ്ധമായ അത്തരം വാർത്തകൾ വിശ്വസിക്കരുത്’; സിനിമാമോഹികള്‍ക്ക് സത്യന്‍ അന്തിക്കാടിന്റെ മുന്നറിയിപ്പ്

ഹിറ്റ് മേക്കറിന്റെ സിനിമയില്‍ മുഖം കാണിക്കാമെന്ന് കരുതി ധാരാളം ചെറുപ്പക്കാരാണ് ഇത്തരം കാസ്റ്റിംഗ് കോളിനോട് പ്രതികരിച്ചിരിക്കുന്നത്.

തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നതായി സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നതായും. അതിനുള്ള ഓഡിഷൻ നടക്കുന്നതായും സോഷ്യൽ മീഡിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഹിറ്റ് മേക്കറിന്റെ സിനിമയില്‍ മുഖം കാണിക്കാമെന്ന് കരുതി ധാരാളം ചെറുപ്പക്കാരാണ് ഇത്തരം കാസ്റ്റിംഗ് കോളിനോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് സത്യൻ അന്തിക്കാട് തന്നെ പറയുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
സത്യൻ അതിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

ചെറിയൊരു മുന്നറിയിപ്പ്:

എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു.
വാസ്തവവിരുദ്ധമായ അത്തരം വാർത്തകൾ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു

വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മികച്ച ബോസ്‌ഓഫീസ് പ്രകടനവും,പ്രേക്ഷക പ്രശംസയും നേടിയിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍