UPDATES

സിനിമാ വാര്‍ത്തകള്‍

മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സത്യൻ അന്തിക്കാട്: നൂറ് ശതമാനം ശരിയെന്ന് പ്രിയദർശൻ

യൻ എടുത്ത സിനിമകൾ തന്റേതാണെന്നും തന്റെ സിനിമകൾ പ്രിയന്റേതാണെന്നും വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു

മോഹൻലാൽ സംവിധായകനാകുന്നു എന്ന വാർത്ത വളരെ ആവേശത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്.മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സംവിധായകാൻ സത്യൻ അന്തിക്കാട് പറയുന്നു. മഴവിൽ മനോരമ എന്റർടെയിൻമെന്റ് അവാർഡ് വേദിയിൽ ആയിരുന്നു. മോഹൻലാലിൻറെ സംവിധായകനായുള്ള അരങ്ങേറ്റത്തെ കുറിച്ച് സത്യൻ അന്തിക്കാടും പ്രിയദർശനും സംസാരിച്ചത്.

സംവിധായകൻ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചുനൽകുന്ന മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. അത് നൂറ് ശതമാനം ശരിയെന്ന് പ്രിയദർശന്റെ മറുപടി.

പ്രിയൻ എടുത്ത സിനിമകൾ തന്റേതാണെന്നും തന്റെ സിനിമകൾ പ്രിയന്റേതാണെന്നും വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന തരം സിനിമകളാണ് എന്നും എടുത്തിട്ടുള്ളതെന്നും ഇനിയെടുക്കുന്ന സിനിമയും അങ്ങനെ തന്നെയാവുമെന്നും പ്രിയദർശൻ പറഞ്ഞു.

‘ബറോസ്സ്’ എന്നാണ് മോഹൻലാൽ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും മോഹൻലാൽ‌ നേരത്തെ വ്യക്തമാക്കിയിരുന്നു. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നതും.

ചിത്രത്തിന്റെ കഥയെ കുറിച്ചും തന്റെ ബ്ലോഗിലൂടെ മോഹൻലാൽ സൂചന നൽകിയിരുന്നു. ”ഒരു മലബാർ തീരദേശ മിത്ത്. (Barroz – Guardian of D’ Gama’s Treasure). പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വർഷമായി അയാളത് കാത്തു സൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.” – മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍