UPDATES

സിനിമാ വാര്‍ത്തകള്‍

പ്രതിഫലം പോരാ; പുതിയ നിർദേശങ്ങളുമായി തിരക്കഥാകൃത്തുകളുടെ സംഘടന

അഞ്ച് കോടി വരെ ബജറ്റുള്ള സിനിമയ്‍ക്ക് കഥയ്‍ക്ക് മൂന്ന് ലക്ഷവും, തിരക്കഥയ്‍ക്ക് അഞ്ച് ലക്ഷവും, സംഭാഷണത്തിന് നാല് ലക്ഷവും എല്ലാ വിഭാഗത്തിനും (കഥാ, തിരക്കഥ, സംഭാഷണം) ആണെങ്കില്‍ 12 ലക്ഷവും പ്രതിഫലം വേണമെന്നാണ് അസോസിയേഷൻ പറയുന്നത്.

ബോളിവുഡ് തിരക്കഥാകൃത്തുക്കള്‍ക്ക് മതിയായ പ്രതിഫലം ഉറപ്പുവരുത്താൻ നിര്‍ദ്ദേശവുമായി സ്‍ക്രീൻറൈറ്റേഴ്‍സ് അസോസിയേഷൻ. സിനിമയുടെ ബജറ്റ് അനുസരിച്ച് തിരക്കഥാകൃത്തിനും വേതനം ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവയ്‍ക്കുന്നത്. തിരക്കഥാകൃത്തുക്കള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതുസംബന്ധിച്ച് ഒരു പട്ടികയും അസോസിയേഷൻ തയ്യാറാക്കിയിട്ടുമുണ്ട്.

അഞ്ച് കോടി വരെ ബജറ്റുള്ള സിനിമയ്‍ക്ക് കഥയ്‍ക്ക് മൂന്ന് ലക്ഷവും, തിരക്കഥയ്‍ക്ക് അഞ്ച് ലക്ഷവും, സംഭാഷണത്തിന് നാല് ലക്ഷവും എല്ലാ വിഭാഗത്തിനും (കഥാ, തിരക്കഥ, സംഭാഷണം) ആണെങ്കില്‍ 12 ലക്ഷവും പ്രതിഫലം വേണമെന്നാണ് അസോസിയേഷൻ പറയുന്നത്. അഞ്ച് കോടി രൂപ മുതല്‍ 15 കോടി വരെ ബജറ്റുള്ള സിനിമയ്‍ക്ക് തിരക്കഥ, കഥ, സംഭാഷണം, എല്ലാ വിഭാഗത്തിനും യഥാക്രമം 6 ലക്ഷം, 10 ലക്ഷം, 8 ലക്ഷം, 24 ലക്ഷം എന്നിങ്ങനെ പ്രതിഫലം വേണമെന്ന് പറയുന്നു. 15 കോടിക്ക് മുകളിലാണ് ബജറ്റെങ്കില്‍ യഥാക്രമം 9 ലക്ഷം, 15 ലക്ഷം, 12 ലക്ഷം, 36 ലക്ഷം എന്നിങ്ങനെയും പ്രതിഫലം വേണമെന്നാണ് തിരക്കഥാകൃത്തുക്കളുടെ സംഘടന ആവശ്യപ്പെടുന്നത്. ഇതിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‍സിന്റെ അംഗീകാരം ആവശ്യമാണ്. അതേസമയം നിര്‍മ്മാതാവ് റിതേഷ് തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. താൻ ഒരു തിരക്കഥാകൃത്തല്ലെങ്കിലും അവരുടെ പ്രധാന്യം എത്രത്തോളമാണെന്ന് തനിക്ക് അറിയാമെന്ന് റിതേഷ് പറയുന്നു. ലാഭവിഹിതം പങ്കുവയ്‍ക്കുന്ന കാര്യങ്ങളടക്കം പരിഗണിക്കുന്നുണ്ടെന്നും റിതേഷ് പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍