UPDATES

സിനിമാ വാര്‍ത്തകള്‍

ഭര്‍ത്താവിനു വേണ്ടി വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്യുന്നു; ആരോപണങ്ങള്‍ നിഷേധിച്ച് ജീവിത, തെളിയിക്കാമെന്ന് സന്ധ്യ

സന്ധ്യക്കെതിരേ മാനനഷ്ടത്തിന് കേസ് നല്‍കിയിരിക്കുകയാണ് ജീവിത രാജശേഖര്‍

നടിയും നിര്‍മാതാവുമായ ജീവിതയ്ക്കും അവരുടെ ഭര്‍ത്താവും തെലുഗ് സൂപ്പര്‍ താരമായ ഡോ. രാജശേഖറിനും എതിരെ സാമൂഹിക പ്രവര്‍ത്തകയും സ്ത്രീ സംഘടന അംഗവുമായ സന്ധ്യ ഉയര്‍ത്തിയ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ തെലുഗ് സിനിമ മേഖലയില്‍ വലിയ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നു. സന്ധ്യയുടെ ആരോപണങ്ങള്‍ തങ്ങളെ മനപൂര്‍വം കരിവാരിതേക്കാനാണെന്നും ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ സന്ധ്യക്ക് കഴിയുമോ എന്നും ജീവിത വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു. സന്ധ്യയ്‌ക്കെതിരേ പൊലീസില്‍ മാനനഷ്ടത്തിനു കേസും കൊടുത്തിട്ടുണ്ട് ജീവിത.

എന്നാല്‍ നിയമ നടപടി നേരിടാന്‍ താന്‍ തയ്യാറാണെന്നാണ് സന്ധ്യ ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സന്ധ്യ പറഞ്ഞു.

ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു സന്ധ്യ ജീവിതയ്ക്കും രാജശേഖറിനും എതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഭര്‍ത്താവിന്റെ കാമപൂര്‍ത്തികരണത്തിനായി കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്നായിരുന്നു സന്ധ്യയുടെ ആരോപണം.

ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനികളെ ചതിക്കുന്ന ഭാര്യ; തെലുഗ് താരദമ്പതികള്‍ക്കെതിരേ വെളിപ്പെടുത്തല്‍

നടി ശ്രീ റെഡ്ഡി ഉയര്‍ത്തിവിട്ട തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ ക്രൂരമായ രീതിയില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും കാസ്റ്റിംഗ് കൗച്ച തെലുഗില്‍ വ്യാപകമാണെന്നും ശ്രീ റെഡ്ഡി ആക്ഷേപം ഉന്നയിച്ചിരുന്നു. സിനിമയിലെ ചില പ്രമുഖരുടെ പേരുകളും ശ്രീ റെഡ്ഡി പുറത്തു പറഞ്ഞിരുന്നു. നടിമാരില്‍ തൊണ്ണൂറു ശതമാനവും ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും എന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി ആരും ഇതൊന്നും തുറന്നു പറയാത്തതാണെന്നും ശ്രീ റെഡ്ഡി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ നടിമാരും തങ്ങള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

റാണ ദഗ്ഗുബാട്ടിയുടെ സഹോദരനെതിരേ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

ഞങ്ങളല്ല, നിയന്ത്രണമില്ലാത്ത കാമാവേശത്തില്‍ നടക്കുന്ന നിങ്ങളാണ് പ്രശ്‌നം; ഓണ്‍ലൈന്‍ ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരേ നടി സുജ

സിനിമയിലെ ലൈംഗിക ചൂഷണം; പൊതുമധ്യത്തില്‍ വസ്ത്രമഴിച്ച്‌ നടിയുടെ പ്രതിഷേധം

ഞാനൊരു മുസ്ലിമും നടിയും ഒറ്റയായ പെണ്‍കുട്ടിയുമായതുകൊണ്ട് മുംബൈയില്‍ എനിക്ക് താമസിക്കാനിടം കിട്ടുന്നില്ല; ഹിന്ദിതാരം ഷിറീന്‍ മിസ്ര പറയുന്നു

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍