UPDATES

സോഷ്യൽ വയർ

പരാജയം മറക്കാന്‍ മക്കള്‍ക്കൊപ്പം ബോളിവുഡിലെ ‘മിസ്റ്റര്‍ പെര്‍ഫക്ട് ഖാനും’ ‘കിംഗ് ഖാനും’!

ബോളിവുഡിലെ ഏറെ തിരക്കേറിയ താരങ്ങളായ ‘മിസ്റ്റര്‍ പെര്‍ഫക്ട് ഖാന്‍’ ആമിർ ഖാനും, ‘കിംഗ് ഖാന്‍’ ഷാരൂഖ് ഖാനും തങ്ങളുടെ കുടുംബത്തിനായി ഏറെ സമയം നീക്കി വെക്കുന്നവരാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ മക്കളായ അബ്രാമിനും ആസാദിനുമൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതാണിപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

‘മടിയെപ്പറ്റിയുള്ള ഗവേഷണം: ഒരു സര്‍വേ പ്രകാരം മൂന്നു പുരുഷന്മാരില്‍ ഒരാള്‍ മറ്റുരണ്ടുപേരേക്കാള്‍ മടിയാനാകുമെന്നാണ്. ഞങ്ങളാണ് മറ്റു രണ്ടു പേര്‍, ഞങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല അമ്മേ.’ എന്ന അടിക്കുറുപ്പോടെയാണ് ഷാരൂഖ് തന്റെ ഇളയ മകനൊപ്പമുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

ആമിര്‍ തന്‍റെ മകനൊപ്പമുള്ള ചിത്രത്തിനു ‘ആഴത്തിലുള്ള ആലോചന’ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇരു താരങ്ങളുടെയും അവസാന ചിത്രം വൻ പരാജയമായിരുന്നു പരാജയം മറക്കാന്‍ മക്കള്‍ക്കൊപ്പം കൂടിയിരിക്കുകയാണ് ഖാന്‍മാര്‍ എന്നാണ് കമന്റുകള്‍ എത്തുന്നത്. തന്റെ പരാജയ ചിത്രമായ ‘തഗ് ഓഫ് ഹിന്ദുസ്ഥാനി’ന്റെ പ്രതിഫലം തിരികെ നൽകി ആമിർ ഖാൻ വാർത്തകളിൽ ഇടം നേടിയിരുന്നു. അതെ സമയം കിങ് ഖാൻ ഷാരൂഖിന്റെ തുടർച്ചയായ നാലാം പരാജയ ചിത്രമായിരുന്നു ‘സീറോ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍