UPDATES

സിനിമാ വാര്‍ത്തകള്‍

അഭിനയ ലോകത്തേക്ക് താരപുത്രി സുഹാന ഖാൻ

വിദ്യാഭ്യാസം പൂർത്തിയതിന് ശേഷം സുഹാന സിനിമയിലേക്ക് എത്തുമെന്ന് പിതാവ് ഷാരൂഖ് ഖാൻ നേരത്തെ അറിയിച്ചിരുന്നു

താരപുത്രി സുഹാന ഖാന്റെ അരങ്ങേറ്റത്തിന് വേണ്ടി ബോളിവുഡ് കാത്തിരിക്കുകയാണ്. വിദ്യാഭ്യാസം പൂർത്തിയതിന് ശേഷം സുഹാന സിനിമയിലേക്ക് എത്തുമെന്ന് പിതാവ് ഷാരൂഖ് ഖാൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അഭിനയരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന അഭിനയിച്ചത്. അടുത്തിടെയാണ് ലണ്ടനിലെ ആര്‍ഡിങ്ലൈ കോളേജില്‍നിന്നു സുഹാന ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

സുഹാനയുടെ തന്നെ ക്ലാസ്‌മേറ്റുകള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലാണ് താരപുത്രി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ സുഹാനയുടെ ഫസ്റ്റ് ലുക്കും പുറത്ത് വന്നിരിക്കുകയാണ്. ജലഛായം പോലെ സൂചിപ്പിച്ച് കൊണ്ടുള്ള ലുക്ക് സോഷ്യല്‍ മീഡിയയിൽ വൈറൽ ആണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍