UPDATES

സിനിമാ വാര്‍ത്തകള്‍

‘സീറോ’ക്ക് ശേഷം മറ്റൊരു ചിത്രത്തിനായും കരാർ ഒപ്പിട്ടിട്ടില്ല – കാരണം വെളിപ്പെടുത്തി ഷാരുഖ് ഖാൻ

ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രകൻ രാകേഷ് ശർമയുടെ ബയോപിക്കിൽ ഷാരുക്ക് ഖാൻ അഭിനയിക്കുന്നു എന്ന് വാർത്തകളും ഇതിനിടയിൽ പ്രചരിച്ചിരുന്നു.

തന്‍റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘സീറോ’ ആണ് കിംഗ് ഖാന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാവുകയായിരുന്നു. ഈ ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഇതുവരെ മറ്റൊരു ചിത്രത്തിനായും താരം കാരാർ ഒപ്പിട്ടട്ടില്ല. കുടുംബത്തിന്‍റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് തന്‍റെ സിനിമാ ജീവിതത്തിന് വളരെ ചെറിയൊരു ഇടവേള നൽകിയിരിക്കുന്നത് എന്നാണ് താരം പറയുന്നത്.

‘താന്‍ നിലവില്‍ ഒരു സിനിമയിലും അഭിനയിക്കുന്നില്ല. സാധാരണ ഒരു സിനിമ കഴിയുമ്പോളേക്കും അടുത്തത് തുടങ്ങിയിരിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നുന്നില്ല. കൂടുതല്‍ വായിക്കാനും കഥകള്‍ കേള്‍ക്കാനും സിനിമകള്‍ കാണാനുമാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്‍റെ മക്കള്‍ ഇപ്പോള്‍ കോളേജിലാണ്. മകള്‍ കോളേജില്‍ പോവുന്നു. മകന്‍റെ പഠനം കഴിയാറായി. അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു’.

സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന, ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രകൻ രാകേഷ് ശർമയുടെ ബയോപിക്കിൽ ഷാരുക്ക് ഖാൻ അഭിനയിക്കുന്നു എന്ന് വാർത്തകളും ഇതിനിടയിൽ പ്രചരിച്ചിരുന്നു. കൂടാതെ ഡോൺ 3 ആകും കിംഗ് ഖാൻ വേഷമിടുന്ന അടുത്ത ചിത്രമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർ പരാജയങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ ഒരു തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍