UPDATES

സിനിമാ വാര്‍ത്തകള്‍

ഷാജി കൈലാസ് നിർമ്മാതാവാകുന്നു; ഇന്ദ്രജിത്തും മുരളി ഗോപിയും നായകന്മാർ

‘താക്കോൽ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ്

ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. കുറച്ച് നാളുകളായിയി സിനിമയിൽ സജീവമല്ലാതിരുന്ന അദ്ദേഹം വീണ്ടും സിനിമ രംഗത്ത് സജീവമാവുകയാണ്. സംവിധയകനായല്ല നിർമ്മാതാവായയാണ് ഷാജി കൈലാസ് ഇത്തവണ എത്തുന്നത്. പാരഗൺ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം തീയേറ്ററിൽ എത്തുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.

കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘താക്കോൽ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ്. ഇനിയയാണ് നായികയായി എത്തുന്നത്. സുധീർ കരമന,നെടുമുടി വേണു ,മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ഈ വർഷം അവസാനം തീയേറ്ററിൽ എത്തും. ഇതിന് മുൻപ് ഉസ്താത്, ബാബ കല്യാണി എന്നി സിനിമകളുടെ സഹ നിർമ്മാതാവായിരുന്ന അദ്ദേഹം ആദ്യമായി ഒറ്റക്ക് നിർമിക്കുന്ന ചിത്രമാണ് താക്കോൽ.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍