UPDATES

സിനിമാ വാര്‍ത്തകള്‍

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍ കരുൺ

ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് നിയമനം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍ കരുണിനെ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് നിയമനം.

പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചലച്ചിത്രലോകത്തേക്ക് കടന്ന് വന്ന ഷാജി എന്‍. കരുണ്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ മെഡലോടുകൂടി
ഡിപ്ലോമ കരസ്ഥമാക്കിയ വ്യക്തിയാണ്. കെജി ജോര്‍ജ്, എം.ടി തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും നേടിയട്ടുണ്ട്. ഏറ്റവും അധികം അന്താരാഷ്ട്രാ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പിറവി എന്ന ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്രാ പ്രശസ്തി നേടിയ ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷനായും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചുണ്ട്.

2011-ല്‍ പത്മശ്രീ പുരസ്‌കാരവും, കല-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്’ പുരസ്‌കാരവും ഇദ്ദേഹം കരസ്ഥമാക്കിയട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍