UPDATES

സിനിമാ വാര്‍ത്തകള്‍

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു

ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയാകുന്നത്

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടി ഷക്കീലയുടെ ജീവിതം സിനിമയാകുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. സിനിമലോകത്തേക്കുള്ള ഷക്കീലയുടെ പ്രവേശനം മുതല്‍ അഭിനയത്തിലൂടെ അവര്‍ സ്വന്തമാക്കിയ സ്വത്തും സമ്പാദ്യവുമെല്ലാം നടിക്ക് നഷ്ടമാകുന്ന അവസ്ഥകളുമെല്ലാം സിനിമയില്‍ പ്രതിപാദിക്കും. ലൗവ് യു ആലിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത് ലങ്കേഷ്.  ഓയേ ലക്കി! ലക്കി ഓയേ…, ഗ്യാംഗ്‌സ് ഓഫ് വസേപൂര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ച ബോള്‍ഡ് ക്യാരക്ടര്‍ അവതരിപ്പിക്കാന്‍ മടി കാണിക്കാത്ത നടി എന്ന നിലിയില്‍ ബോളിവുഡില്‍ തന്റെതായൊരു സ്ഥാനം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. 2019 ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നും അറിയുന്നു. സില്‍ക് സ്മിതയുടെ ജീവിതം ആ്‌സ്പദമാക്കി നിര്‍മിച്ച ഡേര്‍ട്ടി പിക്ചര്‍ വന്‍ വിജയമായിരുന്നു. വിദ്യാബാലനായിരുന്നു സില്‍ക്ക് സ്മിതയായത്. ഈ ചിത്രത്തിനു ശേഷം തെന്നിന്ത്യയിലെ ഒരു ബിഗ്രേഡ് നായികയുടെ ജീവിതം ആസ്പദമാക്കുന്ന സിനിമയായിരിക്കും ഷക്കീലയുടെ സിനിമ.

മലയാളത്തില്‍ ഒരുകാലത്ത് ഏറെ പ്രശസ്തയായിരുന്ന ഷക്കീലയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരെ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു, സിനിമയുടെ തിരക്കഥ ഏറെ ആവേശം തരുന്നതാണ്. പ്രേക്ഷകര്‍ക്കും ഇതൊരു നല്ല സിനിമയായിരിക്കും. ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ ഉടന്‍ ആരംഭിക്കും, ഷൂട്ടിംഗ് ഏപ്രലില്‍ തുടങ്ങുമെന്നും അറിയുന്നു; റിച്ച ചദ്ദയുടെ പ്രതികരണമായി അവരുടെ വക്താവ് ഡക്കാണ്‍ ക്രോണിക്കളിനോട് പറയുന്നു.

2000 ന്റെ തുടക്കം മുതലുള്ള ഒരു കാലം മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയായിരുന്നു ഷക്കീല. അവര്‍ അഭിനയിച്ച ബിഗ്രേഡ് സിനിമകള്‍ വന്‍ലാഭമുണ്ടാക്കി. ഒരുസമയത്ത് സിനിമ ഇന്‍ഡ്‌സ്ട്രിയെ താങ്ങി നിര്‍ത്തിയതുപോലും ഷക്കീല സിനിമകളായിരുന്നുവെന്നു പറഞ്ഞിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അവര്‍ അഭിനിച്ചു. പിന്നീട് ബിഗ്രേഡ് സിനിമകള്‍ മലയാളത്തില്‍ തകര്‍ച്ച നേരിട്ടതോടെ ഷക്കീല യുഗത്തിനും അന്ത്യമായി. പിന്നീടവര്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ മുഖ്യധാര സിനിമകളുടെ ഭാഗമായി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഷക്കീല എഴുതിയ ആത്മകഥപരമായ പുസ്തകത്തിലൂടെയാണ് അവരുടെ സ്വകാര്യജീവിതത്തിലെ തിരിച്ചടികള്‍ പുറംലോകം അറിഞ്ഞത്. വീട്ടുകാര്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തകാര്യമൊക്കെ ഷക്കീല എഴുതിയിരുന്നു. ഒപ്പം തന്റെ ജീവിതപശ്ചാത്തലവും സിനിമയിലേക്ക് വരാനുള്ള സാഹചര്യങ്ങളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍