UPDATES

സിനിമാ വാര്‍ത്തകള്‍

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍; ‘ഇഷ്‌ക്‌’ നോട്ട്‌ എ ലവ്‌ സ്‌റ്റോറി

മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് ഷെയിന്‍ പ്രത്യക്ഷപ്പെടുന്നത്.

യുവതാരം ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് ഷെയിന്‍ പ്രത്യക്ഷപ്പെടുന്നത്.

നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ്‌ നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍