UPDATES

സോഷ്യൽ വയർ

വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി; ഇടയിലൂടെ ഷറഫുദ്ദീന്റെ മാസ് എന്‍ട്രി: വീഡിയോ വൈറൽ

മാസ്സ് എൻട്രി നടത്തുന്ന ഷറഫുദീനെ നിറഞ്ഞ കയ്യടികളോടെയാണ് കുട്ടികൾ സ്വീകരിക്കുന്നത്

നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍ ആയിരുന്നെങ്കില്‍ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് സഹതാരമായിട്ടും ഹാസ്യ കഥാപാത്രമായിട്ടും ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം കഴിഞ്ഞ വര്‍ഷമെത്തിയ വരത്തനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ കോളേജില്‍ അതിഥിയായി എത്തിയ ഷറഫുദ്ദീന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികൾക്ക് ഇടയിൽ അടി നടക്കുകയായിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ താരങ്ങൾ അവിടന്ന് മാറി നിൽക്കുകയാണ് പതിവ് എന്നാൽ ഷറഫുദ്ദീന്‍ വ്യത്യസ്തനാവുകയാണ് . ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

ഒരുഭാഗത്ത് അടിയും വഴക്കും നടക്കുമ്പോഴും ഇതൊന്നും വകവെക്കാതെ അതിനിടയിലൂടെ മാസ്സ് എൻട്രി നടത്തുന്ന ഷറഫുദീനെ നിറഞ്ഞ കയ്യടികളോടെയാണ് കുട്ടികൾ സ്വീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍