UPDATES

സിനിമാ വാര്‍ത്തകള്‍

സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു; തീരുമാനത്തോടു യോജിക്കുന്നതായി പിതാവ് ടി.രാജേന്ദര്‍

മക്കളുടെ ഏത് തീരുമാനത്തെയും പിന്തുണക്കുന്നതായി പറഞ്ഞ ടി രാജേന്ദര്‍, സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുള്ളതായും പറഞ്ഞു.

നടന്‍ സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചു. നടനും സംവിധായകനുമായ അച്ഛന്‍ ടി രാജേന്ദറിന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകള്‍. ചെന്നൈ മൗണ്ട് റോഡിലെ മക്കാ മസ്ജിദില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇസ്‌ലാം മതപണ്ഡിതന്‍മാര്‍ അദ്ദേഹത്തിന് ശഹാദത്ത് ചൊല്ലി കൊടുത്തു.

അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കുരലരസന്‍ സംഗീത സംവിധാന രംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു.

സംഗീത സംവിധായകന്‍മാരായ എ.ആര്‍ റഹ്മാന്‍, യുവന്‍ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മക്കളുടെ ഏത് തീരുമാനത്തെയും പിന്തുണക്കുന്നതായി പറഞ്ഞ ടി രാജേന്ദര്‍, സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുള്ളതായും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍