UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക; വിവാദങ്ങളില്‍ പ്രതികരണവുമായി ചിമ്പു

എന്നെ അഭിനയിക്കുന്നതില്‍ നിന്നും വിലക്കാം, പക്ഷേ എന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ കഴിയില്ല.

‘അന്‍പാനവന്‍, അസറാതവന്‍, അടങ്ങാതവന്‍’ (ആആആ) എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് മിഖായേല്‍ രായപ്പന്‍ തനിക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി നടന്‍ ചിമ്പു. സക്ക പോഡു പോഡു രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് ചിമ്പു തന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചത്.

ഈ വിഷയത്തില്‍ എന്റെ പ്രതികരണം അറിയാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആആആ ഒരു പരാജയമായിരുന്നുവെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ആരാധകര്‍ക്കു വേണ്ടി ഒരു അടിപൊളി പടമായിരുന്നു, പക്ഷെയത് വേണ്ടരീതിയില്‍ ഏശിയില്ല. ശരിക്കും അതൊരു വണ്‍ പാര്‍ട്ട് സിനിമ ആയിരുന്നു, ബഡ്ജറ്റ് പ്രശ്‌നം മൂലമാണ് രണ്ട് ഭാഗങ്ങളായുള്ള സിനിമയാക്കിയത്. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആറുമാസങ്ങള്‍ക്കിപ്പുറം ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം നേരത്തെ തന്നെ നിര്‍മാതാവിന് അതെന്നോട് പറയാമായിരുന്നു. എന്നെ അലട്ടുന്ന കാര്യമതാണ്.

നിങ്ങള്‍ക്ക് എന്നെ അഭിനയിക്കുന്നതില്‍ നിന്നും വിലക്കാം, പക്ഷേ എന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ കഴിയില്ല. ഞാന്‍ നിങ്ങളുടെ സ്‌നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനൊരിക്കലും നിങ്ങളെ വിട്ടുപോകുന്നില്ല. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് എന്നോടു ക്ഷമിക്കൂ; ചിമ്പു പറഞ്ഞു.

‘അന്‍പാനവന്‍, അസറാതവന്‍, അടങ്ങാതവന്‍’ എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിനു കാരണം ചിമ്പുവാണെന്നും ചിമ്പുകാരണം തനിക്ക് ഏറെ നഷ്ടങ്ങളാണ് ഉണ്ടായതെന്നും മിഖായേല്‍ രായപ്പന്‍ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനടയില്‍ അദ്ദേഹം നല്‍കിയ പരാതി പരിഗണിച്ച് സംഘടന ചിമ്പുവിന് തമിഴ് സിനിമയില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

നായികമാര്‍ കൂടെ അഭിനയിക്കാന്‍ തയ്യാറല്ല, സംവിധായകനെ കരയിപ്പിച്ചു,ഡബ്ബിംഗ് കുളിമുറിയില്‍; ചിമ്പുവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍