UPDATES

സിനിമാ വാര്‍ത്തകള്‍

ഇന്ത്യൻ 2: ചിമ്പു പുറത്ത്; പകരം ആര് ?

ശങ്കർ കമൽ ഹാസൻ കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2 ,കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍2 വിന്‍റെ ചിത്രീകരണം ആരംഭിച്ചത്.

കമൽ ഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2 ചിത്രത്തിൽ നിന്ന് ചുംബുവിനെ പുറത്താക്കിയതായി റിപോർട്ടുകൾ. ശങ്കർ കമൽ ഹാസൻ  കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍2 വിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കമല്‍ഹാസന്‍റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്‍റെ കഥാപാത്രമായി ചിമ്പുവിന് പകരം സിദ്ധാര്‍ഥ് ആണ് എത്തുന്നത് എന്നാണ് റിപോർട്ടുകൾ. തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് വാർത്തകൾ. ചിമ്പുവിന്റെ അടുത്ത ചിത്രമായ ‘വന്താ രാജാവാ താന്‍ വരുവെ’യില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വന്ന തര്‍ക്കത്തിനു  ശേഷം താരം ഒരു പാട്ടില്‍ അഭിനയിക്കില്ലെന്നും അറിയിച്ചിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപെട്ടന്നും, താരം അഭിനയിക്കാൻ തയ്യാറായെന്നുമാണ് റിപോർട്ടുകൾ.
എന്നാൽ പ്രശ്‌നങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ചിമ്പു പുറത്തായത് എന്നാണ് റിപോർട്ടുകൾ. ഈ വിഷയത്തെക്കുറിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ ഷങ്കര്‍ പ്രതികരിച്ചട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍