UPDATES

സിനിമാ വാര്‍ത്തകള്‍

ഫിലോസഫിയിൽ ഡോക്ടറേറ്റ്; ഇനി ഡോ. ജാസി ഗിഫ്റ്റ്

സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭഝത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്

ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്. The Philosophy of Harmony and Bliss with Reference to Advaita and Buddhism എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭഝത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ തന്നെ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം ജാസി ഗിഫ്റ്റിനെ പ്രശസ്തനാക്കി. റെയ്ന്‍ റെയ്ന്‍ കം എഗെയിന്‍, ഡിസംബര്‍, എന്നിട്ടും, ശംഭു, ബല്‍റാം V/s താരാദാസ്, അശ്വാരൂഢന്‍, പോക്കിരി രാജാ, 3 ചാര്‍ സോ ബീസ്, ചൈനാടൗണ്‍, ഫോര്‍ സ്റ്റുഡന്റ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു സിനിമകളില്‍ ഇപ്പോഴും സജീവമാണ് ജാസി ഗിഫ്റ്റ്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍