UPDATES

സോഷ്യൽ വയർ

മമ്മൂട്ടിക്കൊപ്പം ‘മധുരരാജ’യിൽ സണ്ണി ലിയോണ്‍; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഈ ചിത്രത്തിന്റെ ഭാഗമകനാണ് സണ്ണി കൊച്ചിയിൽ എത്തിയത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.

മമ്മൂട്ടിയും സണ്ണി ലിയോണും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മലയാള സിനിമയില്‍ സണ്ണി ലിയോണിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഇതോടെ കൂടുതൽ ആവേശത്തിലാണ്.

മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ പുലിമുരുഗന് ശേഷമാണ് വൈശാഖ് മമ്മൂട്ടിയെ നായകനാക്കി മധുരരാജ എന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമകനാണ് സണ്ണി കൊച്ചിയിൽ എത്തിയത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഈ റിപോർട്ടുകൾ ഉറപ്പിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു ഗാന രംഗത്തിലാണ് സണ്ണി എത്തുന്നത്. വെറും ഐറ്റം ഡാൻസ് മാത്രമല്ലെന്നും സിനിമയുടെ കഥയിൽ വളരെ പ്രാധന്യമുള്ള ഒരു ഗാനമാണിതെന്നും റിപോർട്ടുകൾ ഉണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍