UPDATES

സോഷ്യൽ വയർ

അമിതാഭ് ബച്ചനെ കണ്ട് ഓടിയ മുന്‍ നായിക; വീഡിയോ വൈറല്‍

ഐശ്വര്യ റായ്,അമിതാഭ് ബച്ചന്‍, സോനാക്ഷി സിന്‍ഹ,ശ്രദ്ധാ കപൂര്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍, ഹൃതിക് റോഷന്‍, ജാന്‍വി തുടങ്ങി നിരവധി താരങ്ങളാണ് കലണ്ടറിനായി സഹകരിച്ചിട്ടുള്ളത്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടാബൂ രത്തനാനിയുടെ കലണ്ടര്‍ ലോഞ്ചില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് മോഡലായെത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായിക രേഖയുടെ ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പരിപാടിയിൽ ഫോട്ടോയ്ക്കായി ചിരിച്ച്‌ പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്നാണ് താരം തന്റെ പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ ഏതാണെന്ന് തിരിഞ്ഞു നോക്കുന്നത്. പോസ്റ്റര്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്റെയാണെന്ന് തിരിച്ചറിഞ്ഞ രേഖ അവിടെ നിന്ന് തിടുക്കപ്പെട്ട് ഓടിപോകുന്നതാണ് വീഡിയോയില്‍. താരത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. സാരിയില്‍ നിന്ന് മാറി കറുത്ത നിരത്തിലുള്ള വെസ്‌റ്റേണ്‍ വസ്ത്രവും സണ്‍ഗ്ലാസും അണിഞ്ഞാണ് താരം പരിപാടിയില്‍ തിളങ്ങിയത്.

ബച്ചനും രേഖയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു. സില്‍സില, സുഹാഗ്, ദോ അഞ്ചാനെ എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇവര്‍ നായകനും നായികയുമായി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി രേഖയും ബച്ചനും തമ്മില്‍ അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യ റായ്,അമിതാഭ് ബച്ചന്‍, സോനാക്ഷി സിന്‍ഹ,ശ്രദ്ധാ കപൂര്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍, ഹൃതിക് റോഷന്‍, ജാന്‍വി തുടങ്ങി നിരവധി താരങ്ങളാണ് കലണ്ടറിനായി സഹകരിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍