UPDATES

സോഷ്യൽ വയർ

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രിയദർശൻ സെറ്റിലാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ചത്ത് ഇന്ന് അതെ സെറ്റിൽ വെച്ച് പത്മവിഭൂഷനും ലാലിനെ തേടിയെത്തി’; സന്തോഷം പങ്ക് വെച്ച് പ്രിയദർശൻ

‘ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച്‌ ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെ’

പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ തന്റെ കൂട്ടുകാരൻ മോഹൻലാലിന് ആശംസകളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദർശൻ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്. മോഹൻലാലിനൊപ്പമുള്ള ഒരു പഴയ ചിത്രത്തോടൊപ്പം ലാലിന് ഇത് അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ കാക്കയുലിന്റെ സെറ്റില്‍വെച്ചാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ച വാര്‍ത്ത ഞങ്ങള്‍ ഒരുമിച്ച്‌ കേട്ടത്.വർഷങ്ങൾക്കിപ്പുറം
അതേ സെറ്റില്‍ വെച്ച്‌ മരയ്ക്കാറിന്റെ ഷൂട്ടിനിടെ പത്മവിഭൂഷണ്‍ മോഹന്‍ലാലിനെ തേടിയെത്തിയ കാര്യവും ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു. ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച്‌ ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെ’ എന്നാണ് പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ കരസ്ഥമാക്കിയ താരമാണ് മോഹന്‍ലാല്‍

പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍