UPDATES

സിനിമാ വാര്‍ത്തകള്‍

‘സൗബിൻ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ’; പുതിയ ചിത്രത്തിലേക്ക് സൗബിനെ സ്വാഗതം ചെയ്‌ത്‌ സന്തോഷ് ശിവൻ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജില്ലിൽ’. ചിത്രത്തിൽ സൗബിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജില്ലിൽ’. ചിത്രത്തിൽ സൗബിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് സൗബിൻ എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് ശിവൻ സൗബിനെ സിനിമയിലേക്ക് വരവേറ്റത്. കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് ശിവൻ ട്വീറ്റ് ചെയ്‌തു.

‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ. മഞ്ജു വാര്യറും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതി എന്ന കഥാപാത്രമായി മഞ്ജുവും കെഷ്, കുട്ടാപ്സ് എന്നീ വേഷങ്ങളിൽ കാളിദാസും സൗബിനുമെത്തും.

അജയന്‍ ചാലിശ്ശേരിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരം. ഹരിനാരായണന്റെ വരികള്‍ക്ക് നവാഗതനായ റാം സുരേന്ദറും, ഗോപീസുന്ദറും ചേര്‍ന്നാണ് ഗാനങ്ങളൊരുക്കുന്നത്. മഞ്ജു വാരിയര്‍, കാളിദാസ് ജയറാം, അജു വര്‍ഗീസ്‌ എന്നിവര്‍ ആലപിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രഞ്ജിത്ത് ടച്റിവറാണ് എഡിറ്റിങ്.

നെടുമുടി വേണു, അജു വർഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്‍, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്‌, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി , വിനീത എന്നിവരാണ് മറ്റുതാരങ്ങള്‍. പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്റെ മകന്‍ ആകാശ്, മഹാകവി വള്ളത്തോളിന്റെ ചെറുമകന്‍ ഗോകുല്‍ എന്നിവരും ജാക്ക് ആൻഡ് ജില്ലിലൂടെ അഭിനയത്തിൽ തുടക്കം കുറിക്കുകയാണ്. പ്രശസ്ത ഗാനരചയിതാവ് ഹരിനാരായണന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍