UPDATES

സിനിമാ വാര്‍ത്തകള്‍

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കരുത്; സുപ്രീം കോടതി ഉത്തരവിനെതിരെ ധർണയുമായി നടൻ സൗബിനും മേജർ രവിയും

മെയ് എട്ടിനാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകളുടെ നേതിര്ത്വത്തിൽ ധർണ്ണ നടത്തി. മരട് നഗരസഭാ ഓഫീസിന് മുന്നിലേക്ക് നടത്തിയ ധർണ്ണയിൽ നടൻ സൗബിൻ ഷാഹിർ , സംവിധായകൻ മേജര്‍ രവി, ഡോ. സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു എന്നിവർ പങ്കെടുത്തു.

മെയ് എട്ടിനാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതിയുടെ ഉത്തരവ്. എന്നാൽ പൊളിക്കാനുള്ള സുപ്രീം കോടതി വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേൾക്കാതെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്. ഇതുകൊണ്ടാണു റിട്ട് ഹർജികളും റിവ്യൂ ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാതെ തള്ളിയത്.

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഫ്ലാറ്റ് ഉടമകൾ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.

2011ലെ സിആർസെഡ് വിജ്ഞാപന പ്രകാരം സംസ്ഥാന സർക്കാർ സമർപ്പിച്ച് 2019 ഫെബ്രുവരി 28നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച തീരമേഖലാ കൈകാര്യ പദ്ധതിയിൽ മരട് ഉൾപ്പെടുന്ന പ്രദേശത്തെ സിആർസെഡ്- രണ്ടിലാണ് പെടുത്തിയത്. എന്നാൽ, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവച്ച് 1996ലെ അവ്യക്തതയുള്ള പദ്ധതി ആധാരമാക്കി പ്രദേശം സിആർസെഡ്- മൂന്നിലാണെന്നു കാട്ടി കോടതിക്കു റിപ്പോർട്ട് നൽകിയെന്ന് മരട് ഭവന സംരക്ഷണസമിതി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍