UPDATES

സിനിമാ വാര്‍ത്തകള്‍

റിയാലിറ്റി ഷോയുടെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന ജീവിയെ പിടികൂടി; നടിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ (വീഡിയോ)

തായിലിന്റില്‍ വച്ചായിരുന്നു ഷോ ചിത്രീകരിച്ചത്. തായ്‌ലന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്

അണ്ടര്‍വാട്ടര്‍ ഷൂട്ട് നടത്തിയ സൗത്ത് കൊറിയന്‍ നടിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. ലോ ഓഫ് ജങ്കിള്‍’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി അണ്ടര്‍വാട്ടര്‍ ഷൂട്ട് നടത്തിയതിന് സൗത്ത് കൊറിയൻ സിനിമാതാരം ലീ ലിയോളിനാണ് ശിക്ഷ ലഭിച്ചത്.

റിയാലിറ്റി ഷോയുടെ ഭാഗമായി കടലിലിറങ്ങിയ നടി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നാണ് കേസ്. തായിലിന്റില്‍ വച്ചായിരുന്നു ഷോ ചിത്രീകരിച്ചത്. തായ്‌ലന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

തായ്‌ലന്റിലെ ഒരു സ്വകാര്യ ചാനലില്‍ ജൂൺ 30 ന് സംപ്രേക്ഷണം ചെയ്‌ത ഈ റിയാലിറ്റി ഷോയുടെ എപ്പിസോഡ് ഏറെ ചർച്ചയാവുകയായിരുന്നു. കൂടാതെ നടിക്കെതിരേയുള്ള പ്രതിഷേധം ശക്തമായി. ഇതേ തുടർന്നാണ് നടിക്കെതിരെ കേസേടുത്തത്. 50000 രൂപ പിഴയും അഞ്ച് വർഷത്തെ തടവ് ശിക്ഷയുമാണ് താരത്തിന് ലഭിച്ചത്. നടിക്ക് അവിടുത്തെ നിയമങ്ങള്‍ അറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ചാനല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്. എന്നാൽ പോലീസ് ഈ വാദം തള്ളുകയായിരുന്നു. എല്ലാ തെളിവുകളും താരത്തിനെതിരാണെന്നും പോലീസ് അറിയിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണം: ശാലിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ പൊരുത്തക്കേടുകള്‍, രാജ് കുമാറിന് നാസറിനെ നേരത്തെ അറിയാമായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍