UPDATES

സിനിമാ വാര്‍ത്തകള്‍

അവസരം കിട്ടാന്‍ ശരീരം കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണോ? നായികമാരെ വിമര്‍ശിച്ച് എസ് ബി ബാലസുബ്രഹ്മണ്യം

ഹൈദരബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നടിമാരുടെ വസ്ത്രധാരണത്തെ കടുത്ത ഭാഷയില്‍ ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചത്

പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്ന സിനിമ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്തന ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യം. ഹൈദരബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നടിമാരുടെ വസ്ത്രധാരണത്തെ കടുത്ത ഭാഷയില്‍ ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചത്. നാടകന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരേയും അദ്ദേഹം തന്റെ നീരസം പ്രകടിപ്പിച്ചു.

സിനിമ സംബന്ധമായ ചടങ്ങുകളില്‍ എങ്ങനെയുള്ള വസ്ത്രധാരണത്തോടെ പങ്കെടുക്കണമെന്ന് ഇപ്പോഴുള്ള നടിമാര്‍ക്ക് അറിയില്ല. അവരുടെ രീതികളെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. ശരീരം കാണിക്കുന്ന വസ്ത്രം ധരിച്ചു വന്നാല്‍ മാത്രമെ സംവിധായകരും നായകന്മാരും തങ്ങള്‍ക്ക് അവസരം തരികയുള്ളോ എന്നാണോ നടിമാര്‍ കരുതുന്നത്? എസ് പി ബി ചോദിക്കുന്നു. തന്റെ വാക്കുകള്‍ നായികമാരെ രോഷം കൊള്ളിക്കുന്നുണ്ടെങ്കില്‍ അതു താന്‍ കാര്യമാക്കുന്നില്ലെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍