UPDATES

സിനിമാ വാര്‍ത്തകള്‍

ഇന്ത്യൻ ബോക്സ് ഓഫീസിലും മികച്ച പ്രകടനം; ‘സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം’ കളക്ഷൻ റിപ്പോര്‍ട്ട്

ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി രൂപയാണ്

ഇന്ത്യൻ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി രൂപയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 310 യു.എസ് ഡോളറാണ് ഇതിനോടകം സ്വന്തംമാക്കിയിരിക്കുന്നത്.

അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് സ്പൈഡർമാനായി വേഷമിടുന്ന ടോം ഹോളണ്ട് നേരത്തെ പറഞ്ഞിരുന്നു. സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്‍ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എത്തിയത്. സ്പൈഡര്‍മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രെയ്‍ക്കും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുനന്നത്. അതേസമയം സ്പൈഡര്‍മാൻ ഹോം കമിംഗിലേതു പോലെ തന്നെയാണ് രണ്ടാം ചിത്രവും.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍