UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ അവഗണിക്കപ്പെട്ടത് മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരേ ശബ്ദിച്ചതിന്; ശ്രീകുമാരന്‍ തമ്പി

അവര്‍ രണ്ടുപേരും നടന്നുപോയ വഴി എന്നില്‍ ആശങ്കയുണ്ടാക്കി

താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞതിനും മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരേ ശബ്ദിച്ചതിനുമാണ് വര്‍ഷങ്ങളോളം സിനിമയിലും സാഹിത്യത്തിലും അവഗണന നേരിടേണ്ടി വന്നതെന്ന് ശ്രീകുമാരന്‍ തമ്പി. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ശ്രീകുമാരന്‍ തമ്പി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും നായകനാക്കി ഓരോ ചിത്രങ്ങള്‍ എടുത്ത താന്‍ പിന്നീട് അവരെ വച്ച് ചിത്രങ്ങള്‍ എടുക്കാന്‍ മുതിര്‍ന്നില്ലെന്നും തന്റെ ചിത്രങ്ങളില്‍ അഭിനയിച്ചതിനൊക്കെ ശേഷമാണ് രണ്ടുപേരും സൂപ്പര്‍സ്റ്റാറുകളായി മാറിയതെങ്കിലും ഒരിക്കലും തനിക്കൊരു സഹായം മോഹന്‍ലാലില്‍ നിന്നോ മമ്മൂട്ടിയില്‍ നിന്നോ കിട്ടിയിട്ടില്ലെന്നും തമ്പി തുറന്നടിച്ചു.

മോഹന്‍ലാലും മമ്മൂട്ടിയും നടന്നുപോയ വഴി തന്നില്‍ ആശങ്കയുണ്ടാക്കിയിരുന്നുവെന്നും താരമൂല്യം വളരുകയും സിനിമ തകരുകയുമാണ് പിന്നീട് ഉണ്ടായതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇതൊക്കെ താന്‍ മുപ്പത് കൊല്ലം മുമ്പേ പറഞ്ഞകാര്യമാണെന്നും അന്ന് താന്‍ സത്യം പറഞ്ഞപ്പോള്‍ പലര്‍ക്കും അതിഷ്ടപ്പെട്ടില്ല, എനിക്ക് അവഗണന നേരിടേണ്ടി വന്നു. എന്നാല്‍ താന്‍ അന്നു പറഞ്ഞ സത്യം ഇന്ന് പലരും ഏറ്റു പറയുന്നുണ്ടെന്നും തമ്പി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരും തന്നെ അവഗണിച്ചെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി. 31 ആം വയസില്‍ തനിക്ക് ഒരു സംസ്ഥാന പുരസ്‌കാരം കിട്ടിയശേഷം 40 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റൊരു പുരസ്‌കാരം ലഭിക്കുന്നതെന്നും ഈ കൊല്ലങ്ങള്‍ക്കിടയില്‍ ഞാന്‍ നല്ലൊരു പാട്ടുപോലും എഴുതിയിട്ടില്ലെന്നാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു.

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ വിഎം സുധീരനും എംഎം ഹസനും കെപി മോഹനും ആയിരിക്കും: ശ്രീകുമാരന്‍ തമ്പി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍