UPDATES

സിനിമാ വാര്‍ത്തകള്‍

അവള്‍ക്കെന്തെങ്കിലും കൊടുത്താല്‍ മതിയെന്നമട്ടാണവര്‍ക്ക്; പ്രതിഫലം ചോദിക്കുമ്പോള്‍ ചില സിനിമാക്കാരുടെ നിലപാടിനെക്കുറിച്ച് സ്രിന്‍ഡ

കടം ചോദിക്കുന്നതുപോലെയാണ് ചിലര്‍ നമ്മള്‍ പൈസ ചോദിക്കുമ്പോള്‍ പെരുമാറുന്നത്

സിനിമയില്‍ പ്രതിഫലം ചോദിക്കുമ്പോള്‍ ചിലര്‍ക്ക് സ്ത്രീകളോട് രണ്ടാംതരം സമീപനം ഉണ്ടെന്നു നടി സ്രിന്‍ഡ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്രിന്‍ഡ പറയുന്നത്. സിനിമയില്‍ നിന്നും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളിലൊന്നാണിതെന്നും നടി പറയുന്നു. ജോലി ചെയ്തതിട്ട് പൈസ ചോദിക്കുമ്പോള്‍ ചില ആറ്റിറ്റിയൂഡ് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് സ്രിന്‍ഡ ചൂണ്ടിക്കാണിക്കുന്നത്. കടം ചോദിക്കുന്നതുപോലെയാണ് അവര്‍ പെരുമാറുന്നതെന്നും കുറ്റപ്പെടുത്തുന്നു.

സ്രിന്‍ഡ പറയുന്നു; ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോള്‍ ചിലരുടെ ആറ്റിറ്റിയൂഡ് ഉണ്ട്. അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്നതുപോലെയാ. അവരെ വിളിക്കണം. ‘ ഹലോ ആ പൈസ ഒന്നു തരുമോ…’ സ്ത്രീയായതുകൊണ്ടാവാം. ‘ അവള്‍ക്കെന്തെങ്കിലും കൊടുത്താല്‍ മതി’ എന്നൊരു മട്ട്. ഇന്‍ഡസ്ട്രിയില്‍ എല്ലാവരും അങ്ങനെയല്ല.

താന്‍ വിമന്‍ കളക്ടീവിലോ അമ്മയിലോ അംഗമല്ലെന്നും ഇതേ അഭിമുഖത്തില്‍ സ്രിന്‍ഡ പറയുന്നുണ്ട്. വിമന്‍സ് കളക്ടീവിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സ്രിന്‍ഡ പറയുന്നു.എന്നാല്‍ അതൊരു നല്ല ഇന്‍ഷ്യേറ്റീവ് ആണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സത്രീയായാലും പുരുഷനായാലും പരസ്പരം ബഹുമാനം ഉണ്ടെങ്കില്‍ തന്നെ കുറേ പ്രശ്‌നങ്ങള്‍ മാറും എന്നും സ്രിന്‍ഡ തന്റെ നിലപാട് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍