UPDATES

സിനിമാ വാര്‍ത്തകള്‍

‘ചരിത്രകാരന്മാർ മന:പൂർവം മറന്ന’ കരിന്തണ്ടന്റെ കഥ പറയാൻ മറ്റൊരു ചിത്രം കൂടി

വിനായകനെ കേന്ദ്രകഥാപാത്രമാക്കി ലീല സന്തോഷ‌്ന്റെ സംവിധാനത്തിൽ കരിന്തണ്ടന്റെ ജീവിതം പ്രമേയമായ മറ്റൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്

വയനാട് താമരശ്ശേരി ചുരത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് കരിന്തണ്ടൻ. ബ്രീട്ടീഷുകാർ ചതിയിലൂടെ ഇല്ലാതാക്കിയ കരിന്തണ്ടന്റെ കഥ വെള്ളിത്തിരയിലേക്ക്.

കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ ഉന്മൂലനം ചെയ്ത ബ്രിട്ടീഷുകാരുടെ ക്രൂരത വയനാട്ടുകാർക്ക് പോലും അജ്ഞാതമാണ്. കുന്നും മലകളും നിറഞ്ഞ വയനാട്ടിലേക്കുള്ള ചുരംപാത കണ്ടെത്തിയ കരിന്തണ്ടനെ ചരിത്രകാരന്മാർ മന:പൂർവം മറന്നതാണെന്നാണ‌് ‘കരിന്തണ്ടനും ചങ്ങലമരവും’ എന്ന സിനിമ പറയുന്നത‌്. നന്ദഗോപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ടാണ‌്.

മലബാറിലെ ഒരുകൂട്ടം നാടക കലാകാരന്മാരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം അടുത്ത മാസം തീയേറ്ററിൽ എത്തും.

വിനായകനെ കേന്ദ്രകഥാപാത്രമാക്കി ലീല സന്തോഷ‌്ന്റെ സംവിധാനത്തിൽ കരിന്തണ്ടന്റെ ജീവിതം പ്രമേയമായ മറ്റൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.സംവിധായകൻ രാജീവ‌് രവിയുടെ കലക്ടീവ‌് ഫേയ‌്സ‌് വണ്ണാണ‌് ഈ സിനിമ നിർമിക്കുന്നത‌്. ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച 15 പുരോഹിതരെ കുടുക്കാനുള്ള മത-കോര്‍പ്പറേറ്റ്-ഭരണകൂട കളിയോ വ്യാജരേഖ കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍