UPDATES

സോഷ്യൽ വയർ

സണ്ണിലിയോണ്‍ കൊച്ചിയിലെത്തിയത് മമ്മൂട്ടി ചിത്രത്തിലെ ഐറ്റംഡാന്‍സിനെന്ന് റിപ്പോര്‍ട്ടുകള്‍/ വീഡിയോ

താരം കൊച്ചിയിൽ എത്തിയപ്പോഴുള്ള വീഡിയോയും,ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. കൊച്ചിയിൽ എത്തിയപോലുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് നടി എത്തിയതെന്ന് റിപോർട്ടുകൾ.

സൂപ്പര്‍ ഹിറ്റായ പുലിമുരുഗന് ശേഷമാണ് വൈശാഖ് മമ്മൂട്ടിയെ നായകനാക്കി മധുരരാജ എന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമകനാണ് സണ്ണി കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകളുടെ അടിസ്ഥാനം.

മൂന്ന് ദിവസത്തെ ചിത്രീകരണത്തിനാണ് സണ്ണി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം നമ്പറാണ് സണ്ണി അവതരിപ്പിക്കുന്നത്. കൊച്ചി ഇരുമ്പനത്ത് ഒരുങ്ങുന്ന പ്രത്യേക സെറ്റിലാണ് ചിത്രീകരണം നടക്കുക.

2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.

താരം കൊച്ചിയിൽ എത്തിയപ്പോഴുള്ള വീഡിയോയും,ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
വീഡിയോ കാണാം;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍