UPDATES

സിനിമാ വാര്‍ത്തകള്‍

സംഘാടകര്‍ പറ്റിച്ചു; കൊച്ചിയിലെ വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്ന് സണ്ണി ലിയോൺ പിന്മാറി

ട്വിറ്ററിലൂടെയാണ് സണ്ണി ഇന്ന് വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ഷോയിൽ നിന്ന് പിൻമാറുന്നതായ് അറിയിച്ചത്.

പ്രണയദിനത്തിന് മുന്നോടിയായി ഏറെ ചർച്ചയായ ഒന്നായിരുന്നു ബോളിവുഡ് സൂപ്പർതാരം സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നു എന്നത്. എന്നാൽ ആരാധകരെ നിരാശരാക്കി താരം വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും താരം പിൻമാറിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് സണ്ണി ഇന്ന് വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ഷോയിൽ നിന്ന് പിൻമാറുന്നതായ് അറിയിച്ചത്.

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’ സണ്ണി ലിയോൺ ട്വിറ്ററിൽ കുറിച്ചു. എന്നാൽ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും സൂചനയുണ്ട്. എന്നാൽ മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍