UPDATES

സിനിമാ വാര്‍ത്തകള്‍

‘സൂപ്പർ 30’ തരംഗം; സൂപ്പർ-50 പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ

എട്ട് സംസ്ഥാനങ്ങളിൽ നികുതിയിളവ് നേടുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമായി ഹൃത്വിക് റോഷന്റെ ‘സൂപ്പർ 30’ മാറുന്നു

ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്‍ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. ഇപ്പോഴിതാ എട്ട് സംസ്ഥാനങ്ങളിൽ നികുതിയിളവ് നേടുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമായി ഹൃത്വിക് റോഷന്റെ ‘സൂപ്പർ 30’ മാറുന്നു. ബിഹാറിൽ തുടങ്ങി രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, ജമ്മു എന്നിവിടങ്ങളിൽ ഇപ്പോൾ ചിത്രം നികുതി രഹിതമാണ്.

സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. അക്കഥയാണ് ചിത്രം പറയുന്നത്. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോളിവുഡിൽ തരംഗമായിരിക്കുകയാണ്. ‘സൂപ്പർ 30’ വിജയമായതോടെ ഒരു ‘സൂപ്പർ 50’ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.ഈ പദ്ധതിയിലൂടെ അൻപതോളം ആദിവാസി വിദ്യാർത്ഥികൾക്ക്
ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകൾക്ക് സജ്ജമാക്കുന്ന വിധം കോച്ചിങ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ജൂലൈ 12 ന് റിലീസിന് എത്തിയ ചിത്രം 140 കോടി ഗ്രോസ് കളക്ഷനിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ വലിയ വിജയത്തിൽ താൻ ഏറെ സന്തോഷവാനാണെന്ന് ഹൃതിക് റോഷൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രത്തിന് പക്ഷേ കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടാൻ കഴിഞ്ഞിരുന്നില്ല.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍