UPDATES

സിനിമാ വാര്‍ത്തകള്‍

പൃഥ്വിരാജിനൊപ്പം സിനിമയിൽ ചുവടുറപ്പിക്കാൻ ഭാര്യ സുപ്രിയയും

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്

സംവിധായകനായി അരങ്ങേറ്റം കുറിച്ച യുവതാരം പൃഥ്വിരാജ് സുകുമാരനൊപ്പം ഭാര്യ സുപ്രിയ മേനോനും സിനിമയിലേക്ക് ചുവടുവെപ്പ് നടത്തുകയാണ്. അഭിനേതാവായിട്ടല്ല നിർമ്മാണ പങ്കാളിയായിട്ടാണ് സുപ്രിയയുടെ വരവ്.

പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭവമായ ജെന്യൂസ് മുഹമ്മദ് ചിത്രം ‘9’ ന്റെ നിർമ്മാണത്തില്‍ പൃഥ്വിരാജിനൊപ്പം സുപ്രിയയും പങ്കളിയാവുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ഗോദ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വാമിഖയാണ് നായിക.

പുതിയ തുടക്കത്തിന്റെ സന്തോഷം സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

View this post on Instagram

 

By God’s grace & Achan’s it’s a clean ‘U’ for 9! #9thefilm

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധം പ്രമേയമാക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍