UPDATES

സിനിമാ വാര്‍ത്തകള്‍

ഇടവേളക്ക് ശേഷം ശോഭന വീണ്ടും എത്തുന്നു; ഒപ്പം നസ്രിയയും സുരേഷ് ഗോപിയും

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ച് വരവ്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ച് വരവ്. സിനിമയില്‍ നസ്രിയയും സുരേഷ് ഗോപിയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നും റിപോർട്ടുകൾ ഉണ്ട്.

സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാവും ചിത്രമെന്നും.കൂടാതെ മൂന്ന് പേര്‍ക്കും ചിത്രത്തിന്റെ കഥ ഇഷ്ട്ടപെട്ടതായും. അനൂപ് സത്യന്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാവില്ല ഇതിലെ കഥാപാത്രമെന്നും. ‘സുരേഷ് ഗോപിയുടെ സാധാരണ ഹീറോ വേഷമല്ല ചിത്രത്തിലേത്, ഒരു പ്രത്യേക വേഷമാണെന്നും അനൂപ് പറയുന്നു. കൂടാതെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ തനിക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും അനൂപ് സത്യന്‍ കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍