UPDATES

സിനിമാ വാര്‍ത്തകള്‍

‘ലേലം 2’ ഉടനില്ല; സുരേഷ് ഗോപിക്കൊപ്പം മറ്റൊരു മാസ് ത്രില്ലറുമായി നിഥിൻ രഞ്ജി പണിക്കർ

ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും പ്രധാനകഥാപാത്രങ്ങളായി എത്തും

‘ലേലം ടു’ എന്ന എന്ന ചിത്രത്തിന് മുൻപ് സുരേഷ് ഗോപിയെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കാൻ നിഥിൻ രഞ്ജി പണിക്കർ. കസബയ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും പ്രധാനകഥാപാത്രങ്ങളായി എത്തും. നിഥിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും.

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തില്ലർ സ്വഭാവത്തിലുള്ളതാണ്.ചിത്രത്തിന്റെ ലൊക്കേഷൻ ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ്. യുവനായികയാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.ഗുഡ്‌ലൈൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം.കെ. നാസർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം അവസാനം ആരംഭിക്കും.

രഞ്ജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 ഒരുക്കാനായിരുന്നു നേരത്തെ നിതിൻ രഞ്ജി പണിക്കരുടെ പദ്ധതി. എന്നാൽ ചിത്രം നീട്ടിവെക്കുകയാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍