UPDATES

സിനിമാ വാര്‍ത്തകള്‍

‘പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കണമെന്നത് മോഹമായിരുന്നു’; സന്തോഷം പങ്കുവെച്ച് സുരേഷ് കൃഷ്ണ

പ്രണവിനൊപ്പമുള്ള അഭിനയം അത് മറ്റൊരു അനുഭവമായിരുന്നെന്നും

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സുരേഷ് കൃഷ്ണ.

മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിൽ ഇന്ത്യയിലെ തന്നെ മികച്ച ചില ടെക്നീഷ്യൻമാരുമായി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും സെറ്റിലെ വിശേഷങ്ങളെ കുറിച്ചും സുരേഷ് കൃഷ്ണ വിവരിക്കുന്നു.

”ഒരു പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു അത് സാധിച്ചത് 2018ലാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഷൂട്ടിംഗ് കഴിഞ്ഞതായും താരം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിൽ ലാലേട്ടനോടൊപ്പം തനിക്ക് രംഗങ്ങൾ ഒന്നുമില്ല. പ്രണവുമായിട്ടുള്ള രംഗങ്ങളിലാണ് താൻ അഭിനയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രണവിനൊപ്പമുള്ള അഭിനയം അത് മറ്റൊരു അനുഭവമായിരുന്നെന്നും”

മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍