UPDATES

സിനിമാ വാര്‍ത്തകള്‍

മാമാങ്കം സിനിമയുടെ നിര്‍മ്മാതാവിനോട് പിന്‍മാറാന്‍ താന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍

സജീവ് പിള്ളയുടെ മോശം പ്രകടനത്തെ പറ്റി ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദും തന്നോട് പറഞ്ഞിരുന്നു

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ നിന്നും സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കാന്‍ കാരണം മോശം പ്രകടനമാണെന്ന് നിർമ്മാതാവും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ മുൻ നേതാവുമായ സുരേഷ് കുമാർ. സജീവ് പിള്ള ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ താൻ കണ്ടതാണെന്നും അത് തീർത്തും നിരാശാജനകമാണെന്നും സുരേഷ് കുമാർ പറയുന്നു. കൂടാതെ സജീവ് പിള്ളയുടെ മോശം പ്രകടനത്തെ പറ്റി ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദും തന്നോട് പറഞ്ഞിട്ടുള്ളതായി അദ്ദേഹം പറയുന്നു.

നിർമ്മാതാവ് വേണുവിനോട് ഈ സാഹചര്യത്തിൽ ചിത്രത്തിൽ നിന്ന് പിന്മാറണമെന്നും താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 13 കോടിയോളം മുടക്കിയ അദ്ദേഹം അതിനു തയ്യാർ ആയില്ല.

തന്നെ പുറത്താക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ സജീവ് ‘ഫെഫ്ക്ക’ക്ക് പരാതി നൽകിയിരുന്നു. എന്നാൽ കരാർ പ്രകാരം നിർമ്മാതാവിന് സംവിധായകനെ മാറ്റാൻ അധികാരമുണ്ടെന്നും കെ.എഫ്.പി.എയും ഫെഫ്ക്കയും ഇടപെട്ട് പ്രേശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു എന്നും സുരേഷ്‌കുമാർ പറയുന്നു.

സജീവ് പിള്ളയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു നിർമ്മാതാവ് വേണുവിന്റെ ആവശ്യം. എന്നാൽ സംവിധായകൻ പത്മകുമാറിനെ കൂടി ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സജീവ് ഇതിനു സമ്മതിച്ചിരുന്നില്ലെന്നും സുരേഷ്‌കുമാർ കൂട്ടിച്ചേർത്തു.

ഗുണ്ടായിസയം അല്ല ഞങ്ങളുടെ പണി എന്നായിരുന്നു സജീവ് പിള്ളയ്ക്ക് നേരെ ഭീഷണി ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്. സജീവ് പിള്ള ആവശ്യപ്പെട്ട 25 ലക്ഷം രൂപയിൽ 23 ലക്ഷവും ഇതിനോടകം തന്നെ കൈമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു.

50 ലക്ഷം രൂപയിൽ തീരേണ്ട വർക്കുകൾ സജീവ് 3 കൊടിയിലാണ് തീർത്തെന്നും, വസ്ത്രലങ്കാരത്തിനു പോലും ആദ്യ ഷെഡ്യൂളിൽ തന്നെ 68 ലക്ഷം രൂപ ചിലവാക്കിപ്പിച്ചതായും സുരേഷ്‌കുമാർ പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ ചിത്രം 35 മുതൽ 40 കോടിവരേ ഉയർന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ ഉത്തരവാദിത്ത്വം ഇല്ലാതെ പ്രവർത്തിക്കുന്നവരെ വെച്ച് എങ്ങനെ
ആണ് ഒരു നിർമ്മാതാവ് മുന്നോട് പോവുകയെന്നും നിർമ്മാണ ചിലവുകളെ ഒട്ടും പരിഗണിക്കാതെ പ്രവർത്തിക്കുന്ന ഒരാളുമായി നിർമ്മാതാവിന് മുന്നോട്ട് പോകാൻ ബുദ്ദിമുട്ടാണെന്നും അദ്ദേഹം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍