UPDATES

സിനിമാ വാര്‍ത്തകള്‍

‘തൃശൂർ പൂരത്തി’ലെ പക്ക തൃശൂര്‍കാരി; സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേനി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സ്വാതി റെഡ്ഡി. ആമേന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ ഹൃദയം കവര്‍ന്നു. ഏറ്റവും ഒടുവില്‍ ആടിലാണ് നമ്മള്‍ സ്വാതിയെ കണ്ടത്. ഇപ്പോളിതാ ഒരു ഇടവേളയ്ക്ക് ശേഷം സ്വാതി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യയുടെ തന്നെ പുതിയ ചിത്രമായ ‘തൃശൂര്‍ പൂരത്തി’ലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. ഒരു പക്ക തൃശൂര്‍കാരിയായാണ് സ്വാതി ചിത്രത്തില്‍ എത്തുന്നതും ഏറെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നും രതീഷ് വേഗ പറയുന്നു. ഭാര്യ -ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് സ്വാതിയും ജയസൂര്യയും എത്തുന്നത്.

റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു മാസ് ആക്ഷന്‍ നായകനാണ് റൗണ്ട് ജയന്‍. വളരെ അതിശയോക്തി നിറഞ്ഞ ഒരു കഥാപാത്രമാണ് ഇത്. തൃശൂര്‍പൂരത്തിന്റെ വിവിധ ഘട്ടങ്ങളായ കൊടിയേറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് തുടങ്ങിയവയ്ക്ക് സമാനമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.സ്വാതി റെഡ്ഡി, ജയസൂര്യ എന്നിവരെ കൂടാതെ സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാകും.

‘ഈ ചിത്രം മലയാള സിനിമയ്ക്ക് നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തും. അവര്‍ക്കെല്ലാം സിനിമയില്‍ നല്ല വേഷങ്ങള്‍ ഉണ്ടാകും,’ രതീഷ് വേഗ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ആമേന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍