UPDATES

സിനിമാ വാര്‍ത്തകള്‍

ആഷിക് അബുവിന്റെ ‘റാണി പദ്മിനി’ മോശമായതിന് കാരണം; ശ്യാം പുഷ്ക്കരൻ തുറന്നു പറയുന്നു

റാണി പദ്മിനിയിൽ നിന്നു പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ച് നന്നാക്കിയത്.

കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ‘റാണി പദ്മിനി’ എന്ന സിനിമ മോശമായതെന്ന് ശ്യാം പുഷ്ക്കരൻ. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാം പുഷ്ക്കരൻ റാണി പദ്മിനി ചിത്രത്തിന്റെ പരാജയം ഏറ്റുപറഞ്ഞ്.

കൂടാതെ ലോക്കൽ കഥ പറയുമ്പോൾ അതൊരു ലോക്കൽ കഥമാത്രമായി ഒതുങ്ങി പോക്കരുതെന്നും അദ്ദേഹം പറയുന്നു. ‘റാണി പദ്മിനിയുടെ ക്ലൈമാക്സ് ദാരുണമായിപ്പോയി എന്നു തോന്നിയിട്ടുണ്ട്. എന്റെ കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായത്. റാണി പദ്മിനിയിൽ നിന്നു പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ച് നന്നാക്കിയത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കി മുന്നോട്ട് നയിച്ചതെന്ന് പറയാം.’–ശ്യാം പറയുന്നു.

‘ലോക്കൽ കഥ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അതൊരു ലോക്കൽ കഥ ആകരുത് എന്നതാണ്. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള സിനിമയായിരിക്കണം. ഇടുക്കിയുമായി എനിക്ക് ഒരുബന്ധവുമില്ല. വല്ലപ്പോഴും പോയിട്ടുണ്ട്. റഫീഖ് അഹമ്മദ് ഇടുക്കിയിൽ പോയിട്ടുകൂടിയില്ല. അദ്ദേഹമാണ് ഇടുക്കി പാട്ട് എഴുതിയത്. ഒരു കഥാകാരന് അല്ലെങ്കില്‍ കലാകാരന് എല്ലാ നാടും സ്വന്തമാണ്. അല്ലെങ്കിൽ സ്വന്തമെന്ന് വിചാരിച്ച് ജീവിക്കാൻ പറ്റും’ -ശ്യാം പുഷ്ക്കരൻ കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍