UPDATES

സിനിമാ വാര്‍ത്തകള്‍

‘കാണുന്നവർ ന്യൂ ജനറേഷൻ, റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചൊട്ടാന്നുമല്ല’; ലാൽ ജോസിന് ശ്യാം പുഷ്കരന്റെ മറുപടി

മീ ടുവിനെ ഗൗരവമായി കാണുന്നെന്നും ഡബ്ല്യു.സി.സി അക്കാര്യത്തില്‍ നാഴികകല്ലാണെന്നും ശ്യാം പുഷ്കരൻ

ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥയിൽ ഒരുങ്ങിയ കുമ്പളങ്ങി നൈറ്സ് മികച്ച പ്രേക്ഷക പ്രതികാരങ്ങൾ നേടി മുന്നേറുന്നതിനിടയിൽ ആണ് ഇത്തരം റിയലിസ്റ്റിക് ചിത്രങ്ങൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞത്.

എന്നാൽ ലാൽ ജോസ് പറഞ്ഞത് ശരിയാണെന്ന് പറയുകയാണ് ശ്യാം പുഷ്ക്കരൻ.

‘റിയലിസ്റ്റിക സിനിമകൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞതു ശരിയാണന്ന് ശ്യാം പുഷ്കരൻ. മഹേഷിന്റെ പ്രതികാരം വളരെ ഡ്രാമയുള്ളൊരു സിനിമയാണ്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമുണ്ടോ? ഞങ്ങളൊക്കെ സിനിമ എഴുതുന്നതു സിനിമ ഹിറ്റാക്കാനാണ്. കാണുന്നവർ അതിനെ ന്യൂ ജനറേഷൻ, റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു. അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചൊട്ടാന്നുമല്ല’ശ്യാം പുഷ്കരൻ പറഞ്ഞു.

മനോരമ യുവ ആലപ്പുഴയില്‍ സംഘടിപ്പിച്ച തിരക്കഥാസംഭാഷണത്തില്‍ ആയിരുന്നു ശ്യാമിന്റെ തുറന്നുപറച്ചില്‍. സിനിമയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും . ജാതിയും മതവും നോക്കാതെ പ്രേമിക്കാന്‍ ഇപ്പോള്‍ സിനിമയില്‍ മാത്രമെ കഴിയുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മീ ടുവിനെ ഗൗരവമായി കാണുന്നെന്നും ഡബ്ല്യു.സി.സി അക്കാര്യത്തില്‍ നാഴികകല്ലാണെന്നും ശ്യാം പുഷ്കരൻ. പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്

ചില ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലൊ എന്ന് വിഷമം തോന്നും. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ. എന്നാണ് എന്റെ ശക്തവും വീനിതവുമായ അഭിപ്രായം എന്നും ശ്യാം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍