UPDATES

സിനിമാ വാര്‍ത്തകള്‍

സത്യത്തില്‍, സല്‍മാന്‍ ഖാനെക്കുറിച്ച് വല്യ ധാരണയൊന്നും ഇല്ലല്ലേ! സില്‍വസ്റ്റര്‍ സ്റ്റാലനോട് സോഷ്യല്‍ മീഡിയ

ആദ്യം ബോബി ഡിയോളിന്റെ ഫോട്ടോയാണ് സല്‍മാന്‍ ഖാന്‍ എന്നു പറഞ്ഞ് സ്റ്റാലന്‍ പോസ്റ്റ് ചെയ്തത്

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ആസിഫ് അലിയെ നോക്കി ‘കുഞ്ചാക്കോ ബോബന്‍ അല്ലേ’ എന്നു ചോദിക്കുന്ന മാമൂക്കോയെ പോലെയായി സില്‍വസ്റ്റര്‍ സ്റ്റാലന്റെ അവസ്ഥയും. ഒരു ഉപകാരം ചെയ്യാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ ഏറ്റുവാങ്ങാനായിരുന്നു ‘റോക്കി’ സ്റ്റാറിന്റെ വിധി.

സംഭവം എന്താണെന്നു വച്ചാല്‍ കഴിഞ്ഞ ആഴ്ച സ്റ്റാലന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ബോളിവുഡ് താരമായ ബോബി ഡിയോളിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. സ്റ്റാലന് എന്തിന് ബോബിയുടെ ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് അത്ഭുതപ്പെടുന്നതെങ്കില്‍, ഹോളിവുഡ് ആക്ഷന്‍ കിംഗിന്റെ ഉദ്ദേശം എന്തായിരുന്നുവെന്നു കൂടി അറിയണം.

സ്റ്റാലന്റെ പുതിയ ചിത്രമായ ക്രീഡ് 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം സല്‍മാന്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പകരം അങ്ങോട്ടും ഒരു സഹായം. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് പരമ്പരയിലെ മൂന്നാം ചിത്രമായ റേസ് 3 യുടെ പ്രമോഷന്‍ ആയിരുന്നു സ്റ്റാലന്റെ ഉദ്ദേശം. പക്ഷേ, ചെറിയൊരു അബദ്ധം പറ്റി. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ റേസ് 3 ക്കും എല്ലാവിധ ഭാവുകളും എന്നാണ് സ്റ്റാലന്‍ കുറിച്ചത്. പക്ഷേ, സല്‍മാനും റേസ് 3 ക്കും ആശംസ നേര്‍ന്ന് ഇട്ട ചിത്രം ബോബി ഡിയോളിന്റതായി പോയി! പോരെ പൂരം. സില്‍വസ്റ്റല്‍ സ്റ്റാലന്‍, ചെയ്തത് വളരെ നല്ലകാര്യം തന്നെ, പക്ഷേ ഇതല്ല സല്‍മാന്‍ ഖാന്‍’ എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ ട്രോളാന്‍ തുടങ്ങി.. അബദ്ധം തിരിച്ചറിഞ്ഞ് സ്റ്റാലന്‍ വേഗം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എല്ലാം അവിടെ കൊണ്ട് തീര്‍ന്നെന്നു കരുതിയിടത്ത് സ്റ്റാലന്‍ വീണ്ടും വന്നു. സല്‍മാന് ബെസ്റ്റ് വിഷസ് പറയാതെ വയ്യായെന്ന മട്ടില്‍. പക്ഷേ, ഇത്തവണ ആദ്യത്തെപോലെ അബദ്ധം പറ്റരുതല്ലോ.. ഓറിജിനല്‍ സല്‍മാന്‍ ഖാന്റെ ചിത്രം തന്നെ ഇത്തവണ ഒപ്പിച്ചു. എന്നിട്ട് അതിന്റെ താഴെ ഇങ്ങനെ എഴുതി; വീണ്ടും ഒരു ശ്രമം നടത്തുകയാണ്. ഭാവുകങ്ങള്‍, ഏറെ കഴിവുള്ള സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പുതിയ ചിത്രം റേസ് 3 ക്കും.( ഇതും തെറ്റിപ്പോയെങ്കില്‍ ഞാന്‍ നിര്‍ത്തുകയാണ്)… തമാശ ആയിട്ടാണ് പറഞ്ഞു നിര്‍ത്തിയിരിക്കുന്നതെങ്കിലും ഈ പോസ്റ്റും കൂടി കണ്ടതോടെ സോഷ്യല്‍ മീഡിയ വളരെ ഗൗരവത്തോടെ ഒരു കാര്യം സ്റ്റാലനോട് ചോദിക്കുകയാണ്; ചേട്ടന്…സത്യത്തില്‍ ഈ സല്‍മാന്‍ ഖാനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍