UPDATES

സിനിമാ വാര്‍ത്തകള്‍

‘അയാള്‍ എനിക്ക് അയച്ച മെസേജുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെണ്‍കുട്ടിക്ക് അയച്ചു.’; തന്റെ ആദ്യ പ്രതികാരത്തെ കുറിച്ച് തപ്സി പന്നു

ബോളിവുഡ് താരം തപ്സി പന്നുവും അമിത ബച്ചനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ബദ്‌ല’

ബോളിവുഡ് താരം തപ്സി പന്നുവും അമിത ബച്ചനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ബദ്‌ല’. പ്രതികാരം ഒരു സാര്‍വ്വലൗകീകമായ മാനുഷിക വികാരമാണെന്നും എല്ലാവര്‍ക്കു പ്രതികാരം ചെയ്യാന്‍ തോന്നുമെന്നും ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നടത്തിയപരിപാടിയില്‍ തപ്‌സി പറയുന്നു.പ്രശസ്ത സ്പാനിഷ് ചിത്രം കന്‍ട്രാടീംപോയുടെ റീമേക്കാണ് ബദ്‌ല. മാര്‍ച്ച്‌ എട്ടിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

ഒരു ഹോട്ടല്‍ റൂമില്‍ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രത്തില്‍ പ്രതികാരമാണ് ഇതിവൃത്തം. കൂടാതെ തന്റെ ആദ്യ പ്രതികാരത്തെക്കുറിച്ചും താരം തുറന്നു പറയുന്നു.

‘പത്താം ക്ലാസില്‍ പഠിക്കുമ്പോൾ ആയിരുന്നു അത്. ഞാന്‍ പ്രണയത്തിലായിരുന്ന ആള്‍ പരീക്ഷയുടെ പേര് പറഞ്ഞ് ഞാനുമായി ബ്രേക്കപ്പ് അയി. ഇത് എന്നെ വളരെ വിഷമിപ്പിച്ചു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അയാള്‍ എന്നോട് വീണ്ടും ചാറ്റ് ചെയ്യാന്‍ തുടങ്ങി. ഇയാള്‍ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു. അയാള്‍ എനിക്ക് അയച്ച മെസേജുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെണ്‍കുട്ടിക്ക് അയച്ചു.’ തപ്സി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍