UPDATES

സിനിമാ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ചതിനു നടന്‍ ജയ് വീണ്ടും പൊലീസ് പിടിയില്‍; ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും മദ്യപിച്ച് വാഹനം ഓടിച്ചതിനു തമിഴ് നടന്‍ ജയ് പൊലീസ് പിടിയിലായി. നടനെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ഗതാതഗവകുപ്പിനോട് നടന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പൊലീസ് അവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈ അഡയാറിലെ എല്‍ ബി റോഡിലെ ഫ്‌ളൈ ഓവറില്‍വച്ച് ജയ് പൊലീസിന്റെ മുന്നില്‍ കുടുങ്ങുന്നത്. മദ്യപിച്ചിരുന്ന എന്നുമാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷ്വറന്‍സ് പേപ്പര്‍ തുടങ്ങിയ രേഖകളൊന്നും തന്നെ ജയ്യിന്റെ കൈവശം ഇല്ലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ ബസന്ത് നഗറിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടന്‍. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.

എല്‍ബി റോഡില്‍ ഫ്‌ളൈ ഓവറിലേക്ക് കയറുന്നതിനു മുമ്പ് തിരുവന്മിയൂരിലേക്കുള്ള റോഡിലേക്ക് വാഹനം തിരിക്കുമ്പോള്‍ നിയന്ത്രണം തെറ്റി സൗഡ് വാളില്‍ ചെന്നിടിക്കുകയായിരുന്നു. ചില വഴിയാത്രക്കാര്‍ ഇതു കാണുകയും അവര്‍ അഡയാര്‍ ട്രോഫിക് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് നടനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് തങ്ങളോട് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദി ന്യൂസ്മിനിട്ട് പറയുന്നു. അപകടത്തില്‍ നടനോ മറ്റാര്‍ക്കെങ്കിലുമോ പരിക്കേല്‍ക്കുക ഉണ്ടായിട്ടില്ലെന്നും കാറിന്റെ ഹെഡ്‌ലൈറ്റ് തകര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍