UPDATES

സിനിമാ വാര്‍ത്തകള്‍

തിയേറ്ററിനുള്ളില്‍ നിന്ന് മധുരരാജ മൊബൈലിൽ പകര്‍ത്താന്‍ ശ്രമം; പതിനാലുകാരൻ പിടിയില്‍

നേരത്തെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിന്റെ പല രംഗങ്ങളും ഇത്തരത്തിൽ ടിക്ക് ടോകിൽ അടക്കം പ്രചരിച്ചിരുന്നു

മമ്മൂട്ടി വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മധുരരാജ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. മധുരരാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ നിന്നാണ് പതിനാലുകാരന്‍ പിടിയിലായത്. ചിത്രത്തിന്റെ 50 മിനിറ്റ് പതിനാലുകാരന്‍ മൊബൈലിൽ പകർത്തിയിരുന്നു.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് ചിത്രം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഇതേ  തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതും നടപടി എടുത്തതും.

പുതിയ സിനിമയുടെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പതിവായിരിക്കുകയാണ്. നേരത്തെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിന്റെ പല രംഗങ്ങളും ഇത്തരത്തിൽ ടിക്ക് ടോകിൽ അടക്കം പ്രചരിച്ചിരുന്നു.  ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇത്തരത്തിൽ സിനിമയുടെ പല രംഗങ്ങളും പ്രചരിപ്പിക്കുന്നത് മറ്റു. സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍