UPDATES

സിനിമാ വാര്‍ത്തകള്‍

വാഹനാപകടത്തില്‍ രണ്ട് തെലുങ്ക് ടെലിവിഷൻ നടിമാര്‍ മരിച്ചു

ബുധനാഴ്ച്ച അതിരാവിലെ നടന്ന അപകടത്തിൽ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്

വാഹനാപകടത്തില്‍ രണ്ട് തെലുങ്ക് ടെലിവിഷൻ നടിമാര്‍ മരണപെട്ടു. ബുധനാഴ്ച്ച അതിരാവിലെ നടന്ന അപകടത്തിൽ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്.

കാർ ഡ്രൈവര്‍ ചാക്രിയും,വിനയ കുമാര്‍ എന്ന വ്യക്തിയുമായിരുന്നു അപകടസമയത് കാറിൽ ഉണ്ടായിരുന്നത്. ഭാര്‍ഗവി സംഭവസ്ഥലത്തുനിന്നു തന്നെ മരിച്ചു. അനുഷ റെഡ്ഡി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. എതിരെ വന്ന ട്രക്കിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ചാക്രിക്കും ഒപ്പമുണ്ടായിരുന്ന വിനയ കുമാര്‍ എന്നയാളും പരിക്കുകളോടെ രക്ഷപെട്ടു.

ആനന്ദഗിരി ഫോറസ്ററ് റേഞ്ചിലെ ഷൂട്ടിങ്ങിന് ശേഷം നടിമാർ ഹൈദരാബാദിലേക്ക് മടങ്ങവെയാണ് അപടമുണ്ടായെന്നാണ് റിപോർട്ടുകൾ. ‘മുട്ടയാളാ മുഗ്ഗു’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ഭാർഗവി. അനുഷ ടെലിവിഷൻ സീരിയൽ രംഗത്തെ ഒരു പുതുമുഖ നായികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍