UPDATES

സിനിമാ വാര്‍ത്തകള്‍

പള്ളീലച്ചന്മാരായി മുരളിഗോപിയും ഇന്ദ്രജിത്തും; ഷാജി കൈലാസ് നിർമ്മിക്കുന്ന ‘താക്കോൽ’ ഫസ്റ്റ് ലുക്ക് പുറത്ത്

നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളക്ക് ശേഷം അദ്ദേഹം സിനിമ രംഗത്തേക്ക് വീണ്ടും കടന്ന് വരുകയാണ്. എന്നാൽ ഇത്തവണ നിർമ്മാതാവായാണ് അദ്ദേഹത്തിന്റെ വരവ്. ഷാജി കൈലാസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന താക്കോൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്രൈസ്‍തവ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇനിയയാണ് നായിക. സുധീർ കരമന,നെടുമുടി വേണു ,മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് റിപോർട്ടുകൾ. ചിത്രം ഓഗസ്റ്റിൽ തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍