UPDATES

സിനിമാ വാര്‍ത്തകള്‍

തണ്ണീർ മത്തന്‍ ടീം വീണ്ടും എത്തുന്നു; ഡിനോയ് നായകനും സംവിധായകനും

പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക

അവകാശ വാദങ്ങൾ ഒന്നുമില്ലാതെ നവാഗതനായ ഗിരീഷ്‌ എ.ഡിയുടെ
സംവിധാനത്തിൽ എത്തിയ തണ്ണീർമത്തൻ ദിനങ്ങൾ തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്. സൂപ്പർഹിറ്റായി മാറിയ തണ്ണീർ മത്തന്‍ ദിനങ്ങൾ ടീം വീണ്ടുമൊന്നിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥകൃത്തുക്കളിൽ ഒരാളായ ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുക. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡിനോയ് തന്നെയാണ് എന്നാണ് റിപോർട്ടുകൾ.

പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക.ചിത്രത്തിൽ ജയ്സന്റെ സഹോദരൻ ജോയ്സൺ എന്ന കഥാപാത്രത്തെയായിരുന്നു ഡിനോയ് അവതരിപ്പിച്ചത്. ഡിനോയിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നായിക ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോമോൻ ടി. ജോൺ ക്യാമറ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ഷമീർ മുഹമ്മദ്‌ നിർവഹിക്കുന്നു. തണ്ണീർ മത്തൻ ദിനങ്ങളിലെ “ജാതിക്ക തോട്ടം..” എന്ന ഹിറ്റ് ഗാനമൊരുക്കിയ ജസ്റ്റിൻ തന്നെ ആണ് പുതിയ ചിത്രത്തിലും സംഗീത സംവിധാനം നിർവഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍